ബംഗളൂരു: 71 ലക്ഷം വിലവരുന്ന 2000ന്റെ നോട്ടുമായി മൂന്നു പേര് കര്‍ണാടകത്തില്‍ പിടിയില്‍. ബൈലൂര്‍ ജില്ലയിലാണ് സംഭവം. പണം കാറില്‍ കൊണ്ടു പോകവെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇമ്രാന് ഹുസൈന്, ആസിഫ് ഉമര്‍, ദീപക് ഷെട്ടി എന്നിവരാണ് പിടിയിലായത്. കണ്ടെടുത്ത പണം സംബന്ധിച്ച് മതിയായ രേഖകള്‍ ഇവര്‍ക്ക് ഹാജരാക്കാനായില്ല.