ഞ്ചാവുമായി പിടികൂടുന്നതിനിടയില്‍ പൊലീസിനെ ആക്രമിച്ചു രക്ഷപെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

198

ബോവിക്കാനം• കഞ്ചാവുമായി പിടികൂടുന്നതിനിടയില്‍ പൊലീസിനെ തള്ളിവീഴ്ത്തി രക്ഷപെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിദ്യാനഗര്‍ കോപ്പയിലെ പി.എച്ച്‌.റിയാസി(25)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ബോവിക്കാനം എട്ടാംമൈല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തുവച്ചാണ് പ്രതി പിടിയിലായത്. എസ്‌ഐ എ.സന്തോഷ് കുമാറും സംഘവും പതിവു പട്രോളിങ് നടത്തുന്നതിനിടയില്‍ റോഡരികില്‍ സംശയാസ്പദ സാഹചര്യത്തില്‍ നില്‍ക്കുന്നതുകണ്ടു ചോദ്യം ചെയ്തപ്പോഴാണ് എസ്‌ഐയെയും സംഘത്തെയും തള്ളിവീഴ്ത്തി റിയാസ് ഓടി രക്ഷപെടാന്‍ ശ്രമിച്ചത്. തുടര്‍ന്നു പൊലീസുകാര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. എട്ടു ഗ്രാം കഞ്ചാവും പ്രതിയില്‍നിന്നു പിടിച്ചെടുത്തു. പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും കേസെടുത്തു. റിയാസിനെ നേരത്തെ മധുരയില്‍നിന്നു ഒന്നരക്കിലോ കഞ്ചാവുമായി കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നതായി ആദൂര്‍ പൊലീസ് അറിയിച്ചു. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തോക്കു റിമാന്‍ഡ് ചെയ്തു.

NO COMMENTS

LEAVE A REPLY