ഫൈസല്‍ വധം; 3 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

217

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതികളായ മുന്നു പേര്‍ അറസ്ററില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ബാബു,അപ്പുസ്, കുട്ടാപ്പു എന്നീ വിളിപ്പേരുള്ളവരെയാണ് തിരുരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേരും ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു .ഇവരെ കോടതി രണ്ടാഴ്ചത്തേക്ക് റിമാ ന്‍റ് ചെയ്തു ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായിട്ടായിരുന്നു അറസ്ററ്. തിരിച്ചറിയല്‍ പരേഡ് നടക്കാനുള്ളത് കൊണ്ട് മുന്നു പേരുടെയും കൂടുതല്‍ വിവരങ്ങല്‍ പുറത്തുപറയാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. മൂന്നു പേരെയും രഹസ്യമായി മജിസ്ടരേററിന് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു. കൊലപാതകസംഗത്തിലെ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു .ഗൂഡാലോചന നടത്തിയ 8 പേര്‍ നേരത്തെ റിമാന്‍റിലായിരുന്നു. മരിച്ച ഫൈസലിന്‍റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് അടക്കമുള്ള 8 പേരാണ് റിമന്റിലുള്ളത്. ഇസ്ലാം മതം സ്വീകരിച്ചതിന്‍റ വിദ്വേഷത്തില്‍ ഗള്‍ഫിലേക്ക് മടങ്ങുന്നതിന് തലേദിവസം അനില്‍ കുമാറെന്ന ഫൈസലിനെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഭാര്യയെയും കുട്ടികളെയും മതം മാററിയതിലുള്ള വിരോധവും ചില അടുത്ത ബന്ധുക്കളെക്കൂടി മതം മാററുമെന്ന ഭയവുമായിുന്നു കൊലക്കു പിന്നില്‍.
ഭാര്യയുടെ ബന്ധുക്കളെ സ്വീകരിക്കാന്‍ കഴിഞ്ഞ മാസം 19 ന് പുലര്‍ച്ചെ താനൂര്‍ റെയില്‍വേ സ്റ്റേനിലേക്ക് പോകുന്നതിനിടയിലാണ് രണ്ടു ബൈക്കുകളിലായെത്തിയ സംഘം കൊടിഞ്ഞിയില്‍ വെച്ച്‌ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിത്.

NO COMMENTS

LEAVE A REPLY