പെരിന്തല്‍മണ്ണ• വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി മൊബൈല്‍ കമ്പനികളില്‍ നിന്നു സിംകാര്‍ഡുകള്‍ വാങ്ങി വില്‍പ്പന നടത്തിയ മൊബൈല്‍ ഷോപ്പ് ഉടമയും സഹായിയും പെരിന്തല്‍മണ്ണയില്‍ പിടിയിലായി. പെരിന്തല്‍മണ്ണ വലബൂര്‍ സ്വദേശികളായ ഉള്ളാട്ടില്‍ റഷീദ്(24), തച്ചന്‍കുന്നന്‍ അഹമ്മദ് സജീര്‍(24) എന്നിവരാണു പൊലീസിന്‍റെ പിടിയിലായത്.