ഒന്നരക്കോടി രൂപ മാറ്റിനല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍

222

ബെംഗളൂരു• അനധികൃതമായി നോട്ടുകള്‍ മാറി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്കിന്റെ സീനിയര്‍ സ്പെഷല്‍ അസിസ്റ്റന്റ് കെ.മൈക്കല്‍ ആണു പിടിയിലായത്. ഒന്നരക്കോടി രൂപ മാറ്റി നല്‍കിയെന്ന വിവരത്തെ തുടര്‍ന്നാണു സിബിഐ മൈക്കലിനെ അറസ്റ്റു ചെയ്തത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനുപിന്നാലെ കള്ളപ്പണം കണ്ടെത്തുന്നതിനായി രാജ്യമൊട്ടാകെ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ജനതാദള്‍ സെക്കുലര്‍ നേതാവായ കെ.സി.വീരേന്ദ്രയുടെ പക്കല്‍നിന്ന് 5.7 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലും കാസിനോയിലുമടക്കം 15 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY