കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം കൊച്ചിയില്‍ പിടിയില്‍. തമ്മനം കാരണക്കോടം സംഗീത കമ്പനിക്കു സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. റെയ്ഡില്‍ മൂന്ന് സ്ത്രീകളടക്കം ആറുപേര്‍ പിടിയിലായിട്ടുണ്ട്. കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരായ കലൂര്‍ വല്ലേപ്പറമ്ബില്‍ വി.പി.ദിനു (32), ഭാര്യ അനു ദിനു (25), കാസര്‍ഗോഡ് കാഞ്ഞങ്ങാട് പത്മവിലാസം ഗിരീഷ്കുമാര്‍ (18), ആലുവ എടക്കാട്ടില്‍ അശ്വിന്‍ (28) എന്നിവരെയും എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയുമാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി നോര്‍ത്ത് സിഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിയിലായ ഗിരീഷ്കുമാറും, അശ്വിനും ഇടപാടുകാരാണ്. ഓണ്‍ലൈനില്‍ പരസ്യം നല്‍കിയായിരുന്നു പെണ്‍വാണിഭ സംഘം ഇരകളെ കണ്ടെത്തിയിരുന്നത്. വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. കുറച്ചുകാലം മുമ്ബ് മാത്രമാണ് തമ്മനത്ത് വീട് വാടകയ്ക്കെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളെ എത്തിച്ചായിരുന്നു നടത്തിപ്പുകാരായ ദിനുവും ഭാര്യയും പെണ്‍വാണിഭം നടത്തിയിരുന്നത്.