മിഡ്നാപുര്‍• കൊല്‍ക്കത്തയില്‍ 1.48 കോടിയുടെ നിരോധിച്ച 500 രൂപ നോട്ടുകളും പടിഞ്ഞാറന്‍ മിഡ്നാപുരില്‍ രണ്ടായിരത്തിന്റെ എട്ടുലക്ഷം രൂപയുടെ നോട്ടുകളും പൊലീസ് പിടിച്ചു. പഴയ നോട്ടുകള്‍ പിടിച്ചതു മധ്യ കൊല്‍ക്കത്തയിലെ ഒരു സംഘടനയില്‍ നിന്നാണ്. മൂന്നുപേരെ അറസ്റ്റ് ചെയ്തു. ബിസിനസ് ഇടപാടിന്റെ ഭാഗമായി ഗോവിന്ദ അഗര്‍വാള്‍ എന്നയാള്‍ക്കു കൊടുക്കാനുള്ളതായിരുന്നു പഴയ 500 രൂപ നോട്ടുകളെന്ന് ഇവര്‍ പൊലീസിനോടു പറഞ്ഞു. എട്ടു ലക്ഷം പിടിച്ചതുമായി ബന്ധപ്പെടുത്തി എന്‍ജിഒ നടത്തിപ്പുകാരനായ ഒരാളെയും അയാളുടെ ഡ്രൈവറെയും അറസ്റ്റ് ചെയ്തു.