വ്യാജസൈറ്റ് വഴി ഐ.എസ്.എല്‍ ടിക്കറ്റ് വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

186

കൊച്ചി: ഐ.എസ്.എല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജസൈറ്റിലൂടെ ടിക്കറ്റ് വിറ്റവരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. കൊച്ചി പാലാരിവട്ടം പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. 3000 രൂപക്ക് വരെ ടിക്കറ്റ് വില്‍ക്കുന്നുവെന്ന മാതൃഭൂമി ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. isltickets.com എന്ന വ്യാജ സൈറ്റ് വഴിയാണ് ടിക്കറ്റിന്റെ വില്‍പന നടന്നിരുന്നത്. 300 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 3000 രൂപ വരെയാണ് ഇടപാടുകാര്‍ ആവശ്യപ്പെട്ടത്. ഫുട്ബോള്‍ പ്രേമികള്‍ ടിക്കറ്റ് കിട്ടാതെ അലയുമ്ബോഴായിരുന്നു കരിഞ്ചന്തയിലെ ഈ വില്‍പ്പന. ബുക്ക് മൈ ഷോ വഴിയുള്ള ടിക്കറ്റിന്റെ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ വില്‍പനയും കൊച്ചിയിലെ സ്റ്റേഡിയത്തിലെ ബോക്സ് വഴിയുള്ള വില്‍പനയും ഇന്നലെ അവസാനിച്ചിരുന്നു. ഗ്യാലറി ടിക്കറ്റിന് ഇടപാടുകാര്‍ ആവശ്യപ്പെടുന്നത് ആയിരങ്ങളാണ്. ടിക്കറ്റ് കൈവശമുണ്ടെന്ന് കാട്ടി സൈറ്റില്‍ കണ്ട ഇടക്കൊച്ചി സ്വദേശി രാജീവ് എന്നയാളെ വിളിച്ചപ്പോള്‍ 300 രൂപയുടെ ഒരു ടിക്കറ്റിന് ആവശ്യപ്പെട്ടത് 3000 രൂപയാണ്.സൈറ്റില്‍ കണ്ട അഫ്നാന്‍ എന്നയാളുടെ നമ്ബറില്‍ ബന്ധപ്പെട്ടപ്പോള്‍ പണം അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ ടിക്കറ്റ് തരാമെന്നായിരുന്നു മറുപടി.

NO COMMENTS

LEAVE A REPLY