കള്ളപ്പണം വെളുപ്പിക്കല്‍ കൂട്ടുനിന്ന രണ്ട്​ ആര്‍.ബി​​ഐ ഉദ്യോഗസ്​ഥര്‍ അറസ്​റ്റില്‍

178

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന രണ്ട്​ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്​ഥരെ സി.ബി​.ഐ അറസ്​റ്റ്​ ചെയ്​തു.
കാഷ്യര്‍ വിഭാഗത്തി​ലെ സീനിയര്‍ സ്​പെഷ്യല്‍ അസിസ്​റ്റ​ന്‍റ്​ ഒഫീസറും അസിസ്​റ്റന്‍റ്​ ഒഫീസറുമാണ്​ അറസ്​റ്റിലായത്​. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടു നിന്നെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്ക് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സിബിഐ സംശയിക്കുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്​ചയും കളപ്പണം വെളുപ്പിച്ച കേസില്‍ ആര്‍.ബി.ഐ ഉദ്യോഗസ്​ഥനെ സി.ബി.​ഐ അറസ്​റ്റ്​ ചെയ്​തിരുന്നു.

NO COMMENTS

LEAVE A REPLY