കണ്ണൂര്‍• ബെംഗളൂരു സ്ഫോടന കേസ് പ്രതി കണ്ണൂരില്‍ പിടിയില്‍. ബെംഗളൂരു സ്ഫോടന കേസില്‍ കര്‍ണാടക പൊലീസ് തിരയുന്ന പ്രതിയെ കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി. മമ്പറം പറമ്പായി സ്വദേശി പി.എ.റൈസല്‍ (35) ആണു പിടിയിലായത്. പെരുമ്പാവൂരിലെ സ്ഫോടകവസ്തു മാഗസിനില്‍നിന്നു രണ്ടു ക്വിന്റല്‍ അമോണിയം നൈട്രേറ്റ്, 50 ഇലക്‌ട്രോണിക് ഡെറ്റൊണേറ്റര്‍, 100 ഡെറ്റൊണേറ്റര്‍, 20 ജെലാറ്റിന്‍ സ്റ്റിക് എന്നിവ മോഷ്ടിച്ച സംഘത്തില്‍ റൈസല്‍ ഉണ്ടായിരുന്നുവെന്നും ഈ സ്ഫോടകവസ്തുവാണു 2008 ലെ ബെംഗലൂരു സ്ഫോടനങ്ങള്‍ക്ക് ഉപയോഗിച്ചതെന്നുമാണു കേസ്. പെരുമ്ബാവൂരില്‍ വിജിലന്‍സ് ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലാണു കണ്ണൂര്‍ പൊലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇയാളെ പെരുമ്ബാവൂരിലേക്കു കൊണ്ടുപോയി. ബെംഗലൂരു പൊലീസ് എത്തിയ ശേഷം സ്ഫോടന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തും.