ബെംഗളൂരു • ബാറില്‍ മദ്യം വാങ്ങാന്‍ രണ്ടായിരം രൂപയുടെ ഫോട്ടോകോപ്പി നല്‍കിയ നാലുപേര്‍ പിടിയില്‍. ശശാങ്ക്, മധുകുമാര്‍, നാഗരാജ്, കിരണ്‍ എന്നിവരെയാണു ജ്ഞാനഭാരതി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി ബാറിലെത്തിയ ശശാങ്കും മധുകുമാറും നോട്ടിന്റെ ഫോട്ടോകോപ്പി നല്‍കി മദ്യം വാങ്ങാന്‍ ശ്രമിച്ചു. സംശയം തോന്നിയ കടയുടമ പരിശോധിച്ചപ്പോഴാണു ഫോട്ടോ പകര്‍പ്പാണെന്നു മനസ്സിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണു മറ്റു രണ്ടുപേര്‍ കൂടി പിടിയിലായത്. ഇവര്‍ ഒട്ടേറെ മദ്യശാലകളില്‍ വ്യാജ നോട്ടുകള്‍ ചെലവാക്കിയതായും പൊലീസ് പറഞ്ഞു. ആകെ 25 വ്യാജ നോട്ടുകള്‍ നിര്‍മിച്ചതായാണ് ഇവര്‍ നല്‍കിയ മൊഴി. എന്നാല്‍ എട്ടെണ്ണമേ പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ.