രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചതിന്‍റെ പേരില്‍ 17 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളെയാണ് ശ്രീലങ്ക പിടികൂടിയത്. രാമേശ്വരം, പുതുക്കോട്ട എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നതിന്റെ പേരില്‍ രണ്ടു തവണയാണ് ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടുന്നത്. തിങ്കളാഴ്ച ഏഴു ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ഇവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ വിട്ടുകിട്ടുന്നതിനുള്ള നടപടികളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.e