ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ അധ്യാപിക അറസ്റ്റില്‍. മദ്യവും ഭക്ഷണവും സ്വന്തം കാര്‍ ഡ്രൈവ് ചെയ്യാന്‍ അവസരവും വാഗ്ദാനം നല്‍കി 15, 16 വയസ്സുള്ള മൂന്ന് വിദ്യാര്‍ത്ഥികളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കേസിലാണ് അറസ്റ്റ്. അമേരിക്കയിലെ ലൂസിയാനയിലുള്ള ഹൗമ നഗരത്തിലാണ് സംഭവം. ഹെയ്ദി എം ദൊമാന്‍ഗ് എന്ന അധ്യാപികയാണ് അറസ്റ്റിലായത്. ഇവരുടെ വീടിനടുത്തുള്ള മൂന്ന് വിദ്യാര്‍ത്ഥികളുമായി പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന കേസിലാണ് അറസ്റ്റ്. പല വാഗ്ദാനങ്ങളും നല്‍കിയാണ് കുട്ടികളെ ഇവര്‍ വശത്താക്കിയതെന്ന് പൊലീസ് പറഞ്ഞു. മദ്യം നല്‍കിയും ഭക്ഷണം നല്‍കിയും കാര്‍ ഡ്രൈവ് ചെയ്യാന്‍ നല്‍കിയുമാണ് കുട്ടികളെ സ്വന്തം വീടിലേക്ക് ഇവര്‍ കൊണ്ടുപോയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.