ദില്ലി: ദില്ലിയില്‍ അമേരിക്കന്‍ യുവതിയെ കൂട്ടബാലാത്സംഗം ചെയ്ത കേസില്‍ ടൂറിസ്റ്റ് ഗൈഡടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഏപ്രിലില്‍ ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ചാണ് അമേരിക്കന്‍ യുവതി കൂട്ട ബലാത്സംഗത്തിനിരയായത്.
അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ മടങ്ങിയെത്തിയ യുവതി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിന് കഴിഞ്ഞ ദിവസങ്ങളില്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതിയും യുവതി ഉന്നയിച്ചു. ടാക്‌സി െ്രെഡവര്‍ ,ക്ലീനര്‍,ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവരുടെ പേരുകള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.