പീഡനങ്ങള്‍ക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തിയ നേതാവ് പീഡനത്തിന് പിടിയില്‍

222

എടപ്പാള്‍: കുട്ടികള്‍ക്കും അമ്മമാര്‍ക്കും ‘വഴിതെറ്റുന്ന കൗമാരം, വഴികാട്ടാന്‍ മാതൃത്വം’ എന്ന പേരില്‍ ബോധവത്കരണ ക്ലാസ് നടത്തിയ നേതാവ് രണ്ടാംദിവസം പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ പ്രതിയായി. കണ്ടനകം പുള്ളുവന്‍പടി സ്വദേശി സൈഫുദ്ദീ(40)നെതിരെയാണ് പൊന്നാനി പോലീസ് കേസെടുത്തത്. സംഭവം സംബന്ധിച്ച്‌ പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നതിപ്രകാരമാണ്. ഞായറാഴ്ച 6.30 ന് വീടിനടുത്തുള്ള മില്ലില്‍ മുളകുപൊടിക്കാന്‍ പോവുകയായിരുന്ന 14 വയസ്സുകാരനോട് തന്റെ വീട്ടിലുള്ള പഠിക്കാന്‍ സഹായകരമായ പുസ്തകമെടുത്തു തരാമെന്നുപറഞ്ഞ് കുട്ടിയെ കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍കേട്ട് വീട്ടിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ വന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അവശനായെത്തിയ കുട്ടി പറഞ്ഞതനുസരിച്ച്‌ വീട്ടുകാര്‍ പൊന്നാനി പോലീസിലും പിന്നീട് ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. കേസെടുത്ത പോലീസ് പ്രതിയെ തേടി വീട്ടിലെത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. വെള്ളിയാഴ്ച ഇയാള്‍ നേതൃത്വംനല്‍കുന്ന ട്രസ്റ്റ് കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ക്കും മറ്റുമെതിരെ ഡോ. രജത്കുമാറടക്കമുള്ളവരെ ഉള്‍പ്പെടുത്തി ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY