ന്യൂഡല്‍ഹി • കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹിയില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കൊടക് മഹീന്ദ്ര ബാങ്കിന്‍റെ കെ.ജി. മാര്‍ഗ് ശാഖ മാനേജരെയാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പഴയ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളിലുള്ള കള്ളപ്പണം കമ്മിഷന്‍ വ്യവസ്ഥയില്‍ പുതിയ നോട്ടുകളാക്കി മാറ്റി നല്‍കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.
25 കോടി രൂപയുടെ പഴയ കറന്‍സികള്‍ മാറ്റിവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൊല്‍ക്കത്തയില്‍ അറസ്റ്റിലായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി പരസ്മാല്‍ ലോധയുമായി ഇപ്പോള്‍ പിടിയിലായ ബാങ്ക് മാനേജര്‍ക്ക് ബന്ധമുണ്ടെന്നാണ് ആദായനികുതി വകുപ്പ് നല്‍കുന്ന സൂചന.