അയ്യപ്പന്മാരില്‍നിന്നും കൈക്കൂലി വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരനെ ദേവസ്വം വിജിലന്‍സ് പിടികൂടി

291

പത്തനംതിട്ട: പത്തനംതിട്ട: സന്നിധാനം വലിയനടപ്പന്തലില്‍ ക്യൂ നിന്ന അയ്യപ്പന്മാരില്‍നിന്നും കൈക്കൂലി വാങ്ങിയ ദിവസ വേതനക്കാരനെ ദേവസ്വം വിജിലന്‍സ് പിടികൂടി. സെക്യൂരിറ്റി ജീവനക്കാരനായ ആലപ്പുഴ സ്വദേശി സോമനാണ് പിടിയിലായത്. ക്യൂ ഒഴിവാക്കി എളുപ്പത്തില്‍ ദര്‍ശനം നടത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇയാള്‍ തീര്‍ഥാടകരില്‍നിന്ന് 700 രൂപ വീതം കൈപ്പറ്റിയിരുന്നു. അറസ്റ്റിലാകുമ്ബോള്‍ ഇയാളുടെ കൈവശം 17,000 രൂപയോളം ഉണ്ടായിരുന്നതായും തീര്‍ഥാടകരില്‍നിന്ന് ലഭിച്ചതാണ് ഈ പണമെന്ന് സമ്മതിച്ചതായും വിജിലന്‍സ് പറഞ്ഞു. ദേവസ്വം വിജിലന്‍സ് എസ്പി രതീഷ്കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

NO COMMENTS

LEAVE A REPLY