കൊല്ലം: നാല് കിലോ കഞ്ചാവുമായി ദമ്പതിമാര്‍ പിടിയില്‍.കൊട്ടാരക്കര പൊലിസാണ് രാമചന്ദ്രനെയും ഭാര്യ സന്സയെയും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന രാമചന്ദ്രനും സന്‍സയും രണ്ടാഴ്ച മുമ്പാണ് ഇറങ്ങിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷ് ബിനോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ സ്വക്വാഡ് പരിശോധന നടത്തിയത്. ഇവര്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നതായായിരുന്നു വിവരം. തമിഴ്നാട്ടില്‍ നിന്നുമാണ് കഞ്ചാവ് കടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മധുര-പുനലൂര്‍ പാസഞ്ചറില്‍ രാത്രിയെത്തി, കൊട്ടാരക്കരയില്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. സ്കൂള്‍ കുട്ടികളാണ് ഇവരുടെ പ്രധാന ഇരകളെന്നും പൊലീസ് പറഞ്ഞു. നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയാണ് രാമചന്ദ്രന്. ഭാര്യ സന്സയുടെ പേരിലും നിരവധി കേസുകളുണ്ട് .ഇവരുടെ പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം