ആന വേട്ടക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

236

കോതമംഗലം: തട്ടേക്കാട് ആന വേട്ടക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പിടിയിലായത്. തട്ടേക്കാട് വഴുതനപ്പിള്ളില്‍ മാത്യുവിന്റെ മകന്‍ ടോണി മരിച്ചത് അബദ്ധത്തില്‍ വെടിയേറ്റാണെന്ന് പിടിയിലായവര്‍ പോലീസിന് മൊഴിനല്‍കി. ആനയില്‍നിന്ന് രക്ഷപ്പെടാനാണ് വെടിവെച്ചത്. ഇത് അബദ്ധത്തില്‍ ടോണിയ്ക്ക് കൊള്ളുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം രണ്ട് മലകള്‍ക്കിടയിലുള്ള ‘കവല’ ഭാഗത്താണ് സംഭവം.

NO COMMENTS

LEAVE A REPLY