കായംകുളത്ത് പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

222

കായംകുളം: കായംകുളത്ത് പട്ടാപ്പകല്‍ യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. ഓച്ചിറ മേന്മന സ്വദേശി നിധിന്‍, വിശാഖ് എന്നിവരാണ് പിടിയിലായത്. കായംകുളം കെ.എസ്.ആര്‍.ടി.സി ജങ്ഷന് സമീപം നടന്നുപോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ യുവാക്കള്‍ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപെട്ടു. തുടര്‍ന്ന് ഇവരുടെ ബൈക്കിന്‍റെ നന്പര്‍ സഹിതം യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമികള്‍ പിടിയിലായത്.

NO COMMENTS

LEAVE A REPLY