പഞ്ചാബ്: ലുധിയാനയില്‍ ഒമ്പത് വയസ്സുകാരനെ കൊന്ന് മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്ത പതിനാറുകാരന്‍ കസ്റ്റഡിയില്‍. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് പഞ്ചാബിലെ ലുധിയാനയില്‍ ദുദ്രിയില്‍ ഒമ്പതുവയസ്സുള്ള ദീപു കുമാറിനെ പട്ടം പറത്താന്‍ നല്‍കാമെന്ന് പറഞ്ഞ് പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊന്നത്. പിടിയിലായ എട്ടാം ക്ലാസ്സുകാരന്റെ മാനസികാരോഗ്യ നില പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് മൃതദേഹം ആറ് കഷ്ണങ്ങളാക്കിയ മാസത്തിന്റെ കുറച്ച് ഭാഗം അകത്താക്കി, രക്തം കുടിച്ചു. ശരീരഭാഗങ്ങള്‍ പൊളിത്തീന്‍ കവറിലാക്കി ഉപേക്ഷിച്ചു. ദീപുവിന്റെ ഹൃദയം പറിച്ചെടുത്ത് സ്‌കൂളിന്റെ വാട്ടര്‍ ടാങ്കിലിട്ടു. സ്‌കൂളിനോടും അധ്യാപകരോടുമുള്ള പകയാണ് അരുകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കി. സ്വന്തം മാസം കഴിയ്ക്കുന്നതും കോഴിയെ കൊന്ന് ചോരകുടിക്കുന്നതും പതിവാക്കിയിരുന്ന പതിനാറുകരാന്റെ മാനസികാരോഗ്യ നില പോലീസ് പരിശോധിച്ച് വരികയാണ്. ദീപുവിനെ കാണാതായതിനെകുറിച്ചുള്ള അന്വേഷണണമാണ് 16കാരന്റെ കസ്റ്റഡിയില്‍ അവസാനിച്ചത്. സമീപത്തെ സിസിടിവിയില്‍ നിന്ന് ദീപുവും 16കാരനും ഒരുമിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കിട്ടിയതാണ് നിര്‍ണായകമായത്.