എടിഎം കൗണ്ടറിനുള്ളില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

317

ബംഗളൂരു: നഗരത്തിലെ എടിഎം കൗണ്ടറിനുള്ളില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. ആന്ധ്രപ്രദേശിലെ മദുലപ്പുരം ഗ്രാമത്തില്‍ നിന്നാണ് പ്രതിയായ മദുകര്‍ റെഡ്ഡിയെ 39 മാസം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്. 2013 നവംബര്‍ 19നാണ് തിരുവനന്തപുരം സ്വദേശിയും കോര്‍പ്പറേഷന്‍ ബാങ്ക് സര്‍വീസ് മനേജരുമായ ജ്യോതി ഉദയ് എടിഎമ്മിനുള്ളില്‍ വെച്ച്‌ ക്രൂരമായ ആക്രമണത്തിന് ഇരയായത്. യുവതി പണമെടുക്കാനായി എടിഎമ്മില്‍ കയറിയതിന് പിന്നാലെയാണ് അക്രമിയും കൗണ്ടറിനുള്ളില്‍ കയറിയതും പണമെടുക്കാന്‍ യുവതിയോട് ആവശ്യപ്പെടുകയും ചെയ്യുന്നത്. വിസമ്മതിച്ച ജ്യോതിയെ വടിവാള്‍ കൊണ്ട് ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം അക്രമി ഹാന്‍ഡ്ബാഗും, എടിഎം കാര്‍ഡുമായി കടന്നുകളയുകയായിരുന്നു. നാട്ടുകാരണ് അവശനിലയില്‍ കിടന്നിരുന്ന ജ്യോതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവം നടന്നയുടനെ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രതിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ പാരിതോഷികം കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY