കാസര്‍ഗോഡ്: കുമ്ബളയില്‍ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 19 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എം.രതീഷാണ് പിടിയിലായത്. മലബാറിലെ വിവിധ മേഖലകളില്‍ വിതരണം ചെയ്യാനാണ് കര്‍ണാടകത്തില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായ ആള്‍ മൊഴി നല്‍കി. പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.