കൊച്ചിയില്‍ തോക്ക് ചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

223

കൊല്ലം: കൊച്ചിയില്‍ തോക്ക് ചൂണ്ടി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കൊല്ലം കുന്നത്തൂര്‍ മൈനാകപ്പള്ളി സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. തോക്കും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിയായ നാസറിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വൈറ്റിലയ്ക്ക് അടുത്ത് തൈക്കുടത്ത് വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് അവരെ തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് അരുണും, നാസറും. ഭര്‍ത്താവിന്റെ രണ്ട് അടുത്ത സുഹൃത്തുക്കള്‍ വീട്ടില്‍ കടന്നുകയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നല്‍കിയത്. പിടികൂടാനുള്ള നാസര്‍ കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതിയാണ്. യുവതിയുടെ നഗ്നചിത്രങ്ങളും പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

NO COMMENTS

LEAVE A REPLY