നടിയെ അക്രമിച്ച കേസില്‍ ഒരു പ്രതികൂടി പിടിയില്‍

199

പാലക്കാട്: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ ഒരു പ്രതികൂടി പോലീസ് പിടിയിലായി. അക്രമിസംഘത്തില്‍ പള്‍സര്‍ സുനിയ്ക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. നടി ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനത്തിലുണ്ടായിരുന്നത് മണികണ്ഠനുള്‍പ്പെടെ മൂന്നുപേരെന്ന് പിടിയിലായ പ്രദീപ്, സലീം എന്നിവര്‍ മൊഴി നല്‍കിയിരുന്നു. മണികണ്ഠനുപുറമെ പള്‍സര്‍ സുനി, വിജേജഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കളമശേരിയില്‍ നിന്ന് കാറില്‍കയറി പാലാരിവട്ടത്ത് ഇറങ്ങിയെന്നും അതിനുശേഷമാണ് ആക്രമണം നടന്നതെന്നുമാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്കൊപ്പം മണികണ്ഠനും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തന്നെ കേസില്‍ കുടുക്കിയതാണെന്നും നീതി കിട്ടണമെന്നും നിരപരാധിയെന്നും ജാമ്യാപേക്ഷയില്‍ സുനി പറഞ്ഞു. സുനിയുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.

NO COMMENTS

LEAVE A REPLY