സുഹൃത്തിന്‍റെ ബാഗിൽ ബോംബുണ്ടെന്ന തമാശ പറഞ്ഞ മോഡലിങ് താരം മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍

199

മുംബൈ: സുഹൃത്തിന്റെ ബാഗിൽ ബോംബുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞ മോഡലിങ് താരം അറസ്റ്റില്‍. വിഷയം പരിഭ്രാന്തി പരത്തിയ മോഡലിങ് താരത്തെ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലാണ് സംഭവം. തമാശയ്ക്കാണ് മുംബൈ മോഡൽ കൻചൻ താക്കൂർ ബോംബുണ്ടെന്നു പറഞ്ഞത്. എന്നാൽ ഇതു വിമാനത്താവളത്തിൽ പരിഭ്രാന്തിക്ക് ഉണര്‍ത്തി തുടർന്ന് കൻചനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.കാഞ്ചന്‍ താക്കൂര്‍ എന്ന 27കാരിയാണ് അറസ്റ്റിലായത്. ഡൽഹിക്കു പോകാനാണ് കൻചനും സുഹൃത്തുക്കളും മുംബൈ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ച കൻചൻ സുഹൃത്തുക്കളുടെ പരിശോധന നടക്കുന്നതിനിടെ അവരുടെ ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാർ എയർപോർട്ട് അധികൃതരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു.

NO COMMENTS

LEAVE A REPLY