തലശ്ശേരി: തലശ്ശേരി എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീറിന് വധഭീഷണി മുഴക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ബിജെപി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്നു പേരെയാണ് ന്യൂ മാഹി പൊലിസ് അറസ്റ്റു ചെയ്തത്.
കൗണ്‍സിലര്‍ ലിജേഷ്,നിജില്‍ ദാസ്,ജിജു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ക്കു നേരെ ഭീഷണി മുഴക്കി പ്രകടനം നടത്തിയതിന് 20 സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് ഷംസീറിന്റെ കണ്ണൂരിലെ വീടിനു നേരെയെത്തിയ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് ഭീഷണി സന്ദേശം എഴുതിയ പോസ്റ്റര്‍ ഷംസീറിന്റെ വീടിന്റെ മതിലില്‍ പതിക്കുകയും ചെയ്തിരുന്നു.