മാനന്തവാടി :പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തിൽ കേരളാ കാത്തലിക് യൂത്ത് മൂവ്മെന്റ്(കെസിവൈഎം) നേതാവ് അറസ്റ്റിൽ. കെസിവൈഎമ്മിന്റെ മാനന്തവാടി രൂപതാ കോർഡിനേറ്റർ സിജോ ജോർജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി ഡിസംബർ 28ന് പ്രസവിച്ചിരുന്നു. കുഞ്ഞിനെ സിജോ ഒരു അനാഥലയത്തിലാക്കിയെന്നാണ് ലഭിക്കുന്ന വിവരം. 17 വയസുള്ള പെൺകുട്ടിയാണ് കെസിവൈഎം നേതാവിന്റെ പീഡനത്തിന് ഇരയായത്. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയായിരുന്നു സിജോയുടെ പീഡനം. എന്നാൽ സിജോയുടെ വീട്ടുകാർ ഈ വിവാഹത്തിന് എതിരുനിന്നു. ഇതിനെത്തുടർന്ന് സിജോ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മാനന്തവാടി രൂപതയിലെ ഫാ. റോബിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നല്‍കിയിരുന്നു. അതേസമയം ഫാ. റോബിന്റെ കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളാണ് തുടക്കം മുതൽ സഭാ നേതൃത്വത്തിൽനിന്ന് ഉണ്ടായത്.