ന്യുയോര്‍ക്കില്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കസ്റ്റഡിയില്‍

260

ന്യുയോര്‍ക്ക്: ന്യുയോര്‍ക്കില്‍ മാന്‍ഹാട്ടന് സമീപം ചെല്‍സിയിലുണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ കസ്റ്റഡിയിലായി. ബ്രൂക്ലിനും സ്റ്റേറ്റന്‍ ഐലന്‍റിനും മധ്യേയുള്ള ഒരു പാലത്തില്‍ നിന്നാണ് പോലീസും എഫ്.ഐ.ഐയും ചേര്‍ന്ന് ഇവരെ പിടികൂടിയത്.പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ച ബോംബാണ് ശനിയാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സ്ഫോടനം. 2013ല്‍ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്ഫോടനത്തിനു സമാനമായിരുന്നു ഇത്.അക്രമികള്‍ സ്ഥാപിച്ച രണ്ടാമത്തെ ബോംബ് സുരക്ഷാസേന കണ്ടെത്തി സുരക്ഷിതമായി നിര്‍വീരമാക്കി.ഭീകരവാദ സ്വഭാവമുള്ളതാണ് ആക്രമണമെന്ന് അറിയിച്ച്‌ അധികൃതര്‍ പക്ഷേ ഇതിനു പിന്നിലുള്ളവരെ കുറിച്ചോ അവരുടെ ലക്ഷ്യത്തേകുറിച്ചോ വിവരം പുറത്തുവിട്ടിട്ടില്ല.മാന്‍ഹാട്ടനു സമീപമാണ് രണ്ട് ബോംബുകളും സ്ഥാപിച്ചിരുന്നത്. മൊബൈല്‍ ഫോണുമായി പ്രഷര്‍ കുക്കര്‍ ബന്ധിപ്പിച്ചിരുന്നു. വര്‍ണലൈറ്റുകളും ഇതില്‍ ഘടിപ്പിച്ചിരുന്നു. ഈ സ്ഫോടനത്തിനു തൊട്ടുമുന്‍പ് ന്യൂജഴ്സിയിലെ ചവറുവീപ്പയില്‍ പൈപ്പ്ബോംബ് സ്ഫോടനവുമുണ്ടായിരുന്നു. ഇതില്‍ ആര്‍ക്കും പരുക്കില്ല. ഈ രണ്ട് സംഭവങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു.

NO COMMENTS

LEAVE A REPLY