എസ്.ബി.ഐ എ.ടി.എം കവര്‍ച്ച : മൂന്ന് പേര്‍ പിടയില്‍

208

മുംബൈ: ധാരാവിയിലെ എ.ടി.എമ്മില്‍ പണം നിറക്കാന്‍ എത്തിയ വാഹനത്തില്‍ നിന്ന് 1.53 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. തമിഴ്നാട്ടുകാരായ സുരേഷ്കുമാര്‍ പാണ്ഡുരംഗ്, അര്‍മുഖം സുബ്രഹ്മണി, നാഗ്രാജ് എന്നിവരെയാണ് മഹാരാഷ്ട്ര പൊലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ സ്വകാര്യ ബസ്സില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച ധാരാവി, സന്ത് രോഹിദാസ് മാര്‍ഗിലെ എസ്.ബി.ഐ എ.ടി.എമില്‍ പണം നിറക്കുമ്ബോഴായിരുന്നു കവര്‍ച്ച. വാഹനത്തിെന്റ പുറകില്‍ നിന്ന് ജീവനക്കാര്‍ പണം നിറച്ച പെട്ടികള്‍ എടുക്കുന്നതിനിടെ നാല് പേര്‍ പെട്ടി കവര്‍ന്ന് കടന്നുകളയുയായിരുന്നു. ഇവരില്‍ പെട്ടിയുമായി കടന്ന രണ്ട് പേരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞതാണ് പൊലിസിന് സഹായകമായത്. ഒമ്ബത്പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY