കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍. അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. കുവൈറ്റ് മന്ത്രാലയത്തിന്‍റെ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.നിയമപരമായി നഴ്സ്മാരില്‍ നിന്ന് 19000 രൂപയാണ് വാങ്ങേണ്ടത് എന്നാല്‍ ഇയാള്‍ 19 ലക്ഷം രൂപയാണ് കൈ പ്പറ്റിയിരുന്നത്. ഇതിലൂടെ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ എമിഗ്രേഷന്‍ വിഭാഗം ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കീഴടങ്ങാന്‍ സന്നദ്ധനായാണ് ഉതുപ്പ് എത്തിയതെന്നും, അതല്ലാ പോലീസ് തന്ത്ര പൂര്‍വ്വം കുടുക്കുകയായിരുന്നെന്നും സൂചനയുണ്ട്. പിടിയിലായ ഇയാളെ എമിഗ്രേഷന്‍ വിഭാഗം സിബിഐയ്ക്ക് കൈമാറി. ഉതുപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ തട്ടിപ്പു നടത്തിയിരുന്ന ഏജന്‍സി നേരത്തേ കണ്ടു കെട്ടിയിരുന്നു. ഉതുപ്പിനെതിരെ പരാതിയുമായി നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്.