നാലുകിലോ കഞ്ചാവുമായി തൊടുപുഴയില്‍ രണ്ടു പേര്‍ പിടിയില്‍

226

തൊടുപുഴ : നാലുകിലോ ഉണക്ക കഞ്ചാവുമായി തൊടുപുഴയില്‍ രണ്ടു പേര്‍ പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നാര്‍ക്കോട്ടിക് വിഭാഗവും പൊലീസ് ഇന്റലിജെന്റ്സ് വിഭാഗവും ചേര്‍ന്ന് നടത്തിയ നീക്കത്തിലാണ് തൊടുപുഴ പാലാ സ്വദേശികളായ പ്രതികളും ഇവരുടെ വാഹനവും പിടികൂടിയത്. നഗരത്തിലെ പുഴയോരത്തുളള സ്വകാര്യാശുപത്രി പരിസരത്തു നിന്നാണ് നാലുകിലോ കഞ്ചാവുമായ് തൊടുപുഴ കരിങ്കുന്നം പുളിക്കല്‍ പ്രകാശും, പാലാ ഭരണങ്ങാനം സ്വദേശി ഇഞ്ചിയില്‍ ബിജു തങ്കപ്പനും പിടിയിലായത്. കഞ്ചാവുമായിവരെത്തിയ ബൊലീറോ ജീപ്പും പിടികൂടി. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമറിഞ്ഞ് കഞ്ചാവ് വാങ്ങാനെത്തിയവര്‍ ഓടി രക്ഷപെട്ടു. പ്രതികളിലൊരാളായ ബിജു തങ്കപ്പ പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ കരക്കു കയറി കീഴടങ്ങി. രഹസ്യ വിവരത്തെ തുടര്‍ന്ന് അടിമാലി എക്‌സൈസ് നാര്‍ക്കോട്ടിക് സ്ക്വാഡ് ഇന്‍സ്‌പെക്ടര്‍ എം എസ് ജനീഷിന്ടെയും ഇടുക്കി പൊലീസ് ഇന്റലിജന്‍സ് ഇന്‍സ്‌പക്ടര്‍ എന്‍ പി ശ്രീകുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ നീക്കമാണ് ഫലം കണ്ടത്. കഞ്ചാവ് വാങ്ങാന്‍ ആവശ്യക്കാരെന്ന നിലയിലായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ ആദ്യ നീക്കം. കുപ്രസിദ്ധ ഗുണ്ട ആയി സജിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ടവരാണെന്നും കഞ്ചാവ് രാജാക്കാടു നിന്നു വാങ്ങിയതായും പ്രതികള്‍ കുറ്റ സമ്മതം നത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY