തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപത്തെ വീടിനുള്ളില്‍ നാലുപേര്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒളിവില്‍ പോയ മകന്‍ പിടിയില്‍. ഡോക്ടറുടെ മകന്‍ കേഡല്‍ ജീന്‍സണ് രാജ (30) ആണു പിടിയിലായത്. തിരുവനന്തപുരം തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍പിഎഫാണ് ഇയാളെ പിടികൂടിയത്. റിട്ടയേഡ് പ്രഫ. രാജ തങ്കം (60), ഭാര്യ റിട്ടയേഡ് ആര്‍എംഒ ഡോ. ജീന്‍ പദ്മ (58), മകള്‍ കരോലിന്‍ (25), ഡോക്ടറുടെ ബന്ധു ലളിത (70) എന്നിവരെയാണു നന്തന്‍കോട്ടെ വീട്ടില്‍ കഴിഞ്ഞദിവസം മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീന്‍ പദ്മ, രാജ തങ്കം, കരോലിന്‍ എന്നിവരുടെ മൃതദേഹം വീടിന്റെ മുകള്‍ നിലയിലെ ബാത്ത്റൂമില്‍ കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേതു താഴത്തെ നിലയില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.