പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. അയല്‍വാസിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 17 കാരനാണ് ഇയാള്‍. ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. മൂത്തമകള്‍ ജനുവരി 13നും ഇളയമകള്‍ നാലിനുമാണ് തൂങ്ങിമരിച്ചത്. വീട്ടില്‍ ഒരേ സ്ഥലത്താണ് ഇരുവരും മരിച്ചത്.