അയോധ്യയിലുള്ള രാമക്ഷേത്രത്തിനടുത്ത് ആറ് മലയാളികള്‍ അറസ്റ്റില്‍

190

ലക്‌നൗ: അയോധ്യയിലുള്ള രാമക്ഷേത്രത്തിനടുത്ത് വച്ച് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തിനടുത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഫൈസാബാദ് പോലീസ് പറഞ്ഞു. തര്‍ക്ക പ്രദേശത്തിന്റെ ചിത്രമെടുക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. ആറു പേരും മലയാളികളാണ്. നാല് മുസ്ലിംകളും രണ്ട് ക്രൈസ്തവരുമാണ് അറസ്റ്റിലായതെന്ന് പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്നുള്ള തങ്ങള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ എന്നറിയാന്‍ ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായം തേടിയുണ്ടെന്ന് ഫൈസാബാദ് എസ്എസ്പി ആനന്ദ് ദേവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY