ആലപ്പുഴ: അമ്പലപ്പുഴയില്‍ ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചിട്ടിക്കമ്പനി ഉടമയെ പോലീസ് അറസ്റ്റുചെയ്തു. ബി ആന്‍ഡ് ബി ചിട്ടിക്കമ്പനിയുടെ ഉടമ അമ്പലപ്പുഴ സ്വദേശി സുരേഷിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇടുക്കി രാജാക്കാട് സ്വദേശികളായ വേണു (54), സുമ (50) എന്നിവരാണ് മരിച്ചത്. ചിട്ടിക്കമ്പനി ഉടമ പെട്രോളൊഴിച്ച് തീവച്ചുവെന്നാണ് ദമ്പതിമാരുടെ മരണമൊഴി. എന്നാല്‍ ചിട്ടിയുടെ പണം ലഭിക്കാത്തതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.