ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വിഘടനവാദി നേതാവ് അസിയ അന്ത്രാബിയെ പൊലീസ് അറസ്റ്റു ചെയ്തു. സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് ശ്രീനഗറില്‍ നിന്ന് ബുധനാഴ്ച രാത്രി അസിയയെ അറസ്റ്റ് ചെയ്തത്. അസിയയുടെ രണ്ടു സഹായികളും അറസ്റ്റിലായിട്ടുണ്ട്. വനിതാ വിഘടനവാദി സംഘടനയായ ദുഖ്താരന്‍ ഇമിലാത് നേതാവാണ് അസിയ. കാശ്മീരില്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞവരില്‍ കൂടുതലും സ്ത്രീകളായിരുന്നുവെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നേതൃത്വം നല്‍കിയത് അസിയ ആണെന്നാണ് സൈന്യം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹുറിയത്ത് കോണ്‍ഫറന്‍സ് അംഗം കൂടിയാണ് അസിയ.