കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 1.26 കോടിയുടെ വിദേശ കറന്‍സി പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായില്‍ നിന്ന് എത്തിയ രണ്ട് പേരില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കാസര്‍കോട് സവ്ദേശി അന്‍വര്‍് അലി(20) കൊടുവള്ളി സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. അന്‍വര്‍ അലി വിമാനത്തില്‍ കയറിയ ശേഷം ബാഗേജ് സംബന്ധിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിയ്ക്കുകയായിരുന്ന്ു. അപ്പോഴാണ് ബാഗിന് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഉണ്ടായിരുന്ന 1.17 കോടിയുടെ വിദേശ കറന്‍സി കണ്ടെത്തിയത്.മുഹമ്മദ് ഹാരിസിന്‍റെ ഹാന്‍ഡ് ബാഗിലാണ് പണം
ഒളിപ്പിച്ചിരുന്നത്. ഇയാളില്‍ നിന്ന് 9 ലക്ഷം രൂപ പിടികൂടി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡോളര്, റിയാല്‍, ദിര്‍ഹം എന്നിങ്ങനെയാണ് പണം സൂക്ഷിച്ചിരുന്നത്.