ലൈംഗിക അപവാദക്കേസില്‍ ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍ അറസ്റ്റില്‍

205

ന്യൂഡല്‍ഹി:ലൈംഗിക അപവാദക്കേസില്‍ ആം ആദ്മിയുടെ ഒക്ല എം.എല്‍.എ അമാനത്തുള്ള ഖാന്‍ അറസ്റ്റിലായി. അമാനത്തുള്ളയുടെ ബന്ധുകൂടിയായ 32കാരിയുടെ പരാതിയിലാണ് അറസ്റ്റ്.ഖാനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ ന്യൂഡല്‍ഹി ജാമിയ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ തനിക്ക് ഈ സ്ത്രീയെ അറിയില്ലെന്നും പരാതിയുമായി ഒരു ബന്ധവുമില്ലെന്നുമാണ് ഖാന്റെ വാദം.ചൊവ്വാഴ്ച പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനായി അമാനുത്തുള്ള ഖാന്‍ ജാമിയ നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താത്തതില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു.തുടര്‍ന്നാണ് ബുധനാഴ്ച എം.എല്‍.എ യുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ, 506, 509, 498 എ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അമാനത്തുള്ള ഖാനെതിരെ കേസ് ചുമത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY