റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജപൂരില്‍ നിന്നു സിആര്‍പിഎഫ് നാല് നക്സലുകളെ അറസ്റ്റു ചെയ്തു. ശനിയാഴ്ച സിആര്‍പിഎഫ് ജവാന്മാര്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. സുക്മ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. മാവോയിസ്റ്റ് ആക്രമണത്തില്‍ സുക്മയില്‍ 26 സിആര്‍പിഎഫ് ജവാന്മാരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. നക്സല്‍ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതിനായി സിആര്‍പിഎഫ് മേധാവി,ഡിഐജി, എസ്പി തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സുരക്ഷാ വര്‍ധിപ്പിച്ചിരിക്കുകയാണ്.