കേന്ദ്ര സർക്കാർ അഭിഭാഷകനെന്ന വ്യാജേന വിലസിയിരുന്ന അഭിഭാഷകൻ കൊച്ചിയിൽ പിടിയിൽ

211

കേന്ദ്ര സർക്കാർ അഭിഭാഷകനെന്ന വ്യാജേന വിലസിയിരുന്ന അഭിഭാഷകൻ കൊച്ചിയിൽ പിടിയിൽ. ഡിആർഐയുടെയും എൻഫോഴ്സ്മെന്‍റിന്‍റെയും അഭിഭാഷകനെന്ന ലേബലിൽ കറങ്ങിയിരുന്ന വർക്കൻ പറവൂർ സ്വദേശി ഇ ജെ പ്രിൻസാണ് അറസ്റ്റിലായത്. പറവൂർ കോടതിയിലെ അഭിഭാഷകനാണ് ഇലന്തിക്കര സ്വദേശിയായ ഇ ജെ പ്രിൻസ്. അടുത്തകാലത്താണ് ഇയാളുടെ വാഹനത്തിൽ കേന്ദ്ര സർക്കാർ അഭിഭാഷകനെന്ന ബോർഡും ബീക്കൺ ലൈറ്റും പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ഡിആ‍ഐയുടെയും എൻഫോഴ്സ്മെന്‍റിന്‍റെയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിടിവീണത്. കേന്ദ്ര സർക്കാർ അന്വേഷണ ഏ‍ൻസികളുടെ അഭിഭാഷകനെന്ന് സൂചിപ്പിക്കുന്ന ബോർ‍ഡ് ഇയാളുടെ ഓഫീസിൽ നിന്നും വീട്ടിൽ നിന്നും കണ്ടെടുത്തു. ചുവന്ന ബീക്കൺ ലൈറ്റും ബോർ‍ഡും പിടിപ്പിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു. അടുത്തകാലത്ത് ഡിആർഐയും എൻഫോഴ്സ്മെന്‍റും അന്വേഷിച്ചിരുന്ന ഏതെങ്കിലും കേസുകളിൽ ഈ അഭിഭാഷകൻ വ്യാജ ലേബലിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ഏജൻസികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY