അടിമാലി: അടിമാലിയില്‍ ഒരുകോടി വില മതിക്കുന്ന അഞ്ചു കിലോ ഹാഷിഷുമായി രണ്ട് പേരെ റവന്യൂ ഇന്റലിജന്‍സ് പിടികൂടി. അടിമാലി പൊന്നപ്പാല കരീം, കൊന്നത്തടി പാരിപ്ര സുരേന്ദ്രന്‍ എന്നിവരെയാണ് ഡി.ആര്‍.ഐയുടെ കൊച്ചി യൂണിറ്റ് പിടികൂടിയത്.
കരീമിന്റെ അടിമാലിയിലെ വീട്ടില്‍ ഓരോ കിലയുടെ അഞ്ചു പായ്ക്കറ്റുകളിലായാണ് ഹാഷിഷ് സൂക്ഷിച്ചിരുന്നത്. ഡി.ആര്‍.ഐയും പൊലീസും ഇരുവരുടേയും വീടുകളില്‍ പരിശോധന നടത്തി വരികയാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്നു തന്നെ കൊച്ചിയിലേക്ക് കൊണ്ടുപോവും.