കുമ്മനത്ത് വീടാക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവടക്കം രണ്ടു പേര്‍ പിടിയില്‍

234

കോട്ടയം: കുമ്മനത്ത് വീടാക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവടക്കം രണ്ടു പേര്‍ പിടിയില്‍ .കോട്ടയം ജില്ലാ സെക്രട്ടറി റി​​ജേ​​ഷ് കെ.​​ബാ​​ബു​​ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് റിജേഷിനെ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി 10നു ​​കു​​മ്മ​​നം ഇ​​ള​​ങ്കാ​​വ് ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പം ക​​ല്ലു​​മ​​ട റോ​​ഡി​​ൽ വ​​ഞ്ചി​​യ​​ത്തു പി.​​കെ.​​സു​​കു​​വി​​ന്‍റെ വീ​​ടി​​നു നേ​​രേ​​യാ​​ണു ആ​​ക്ര​മ​ണ​​മു​​ണ്ടാ​​യ​​ത്. വീ​​ടി​​നു മു​​ന്നി​​ൽ പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിന് റിജേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം വിടുകയറി ആക്രമിച്ചു എന്നാണ് കേസ്. .സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു റി​​ജേ​​ഷ് കെ.​​ബാ​​ബു, അ​​യ​​ൽ​​വാ​​സി​​ക​​ളാ​​യ മ​​ണി​​ക്കു​​ട്ട​​ൻ, വി​​ഷ്ണു എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ടെ 20 പേ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തിരുന്നു.റിതേഷ് ബാബുവിന്റെ നേതൃത്വത്തിലുളള സംഘം ഗൃഹനാഥന്‍ സുകുവിനെ മര്‍ദിക്കുകയും വീടിന്റെ ജനല്‍ച്ചില്ലകളും തകര്‍ക്കുകയും വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞുമെന്നുമാണ് കേസ്. ആക്രമണത്തില്‍ സുകുവിന്റെ കാറും ബൈക്കും തകര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ തന്നെ മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെയാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിജേഷ് ബാബു ഉള്‍പ്പെടെ രണ്ട് പേരെ കൂടി പോലീസ് പിടികൂടിയത്. ഇനി പത്ത് പേര്‍ കൂടി കേസില്‍ പിടി കൂടാനുണ്ട്.

NO COMMENTS

LEAVE A REPLY