തിരുവനന്തപുരം: നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയില്‍ നിന്ന് പണം തട്ടിയ ഇരുപതുകാരന്‍ പോലീസ് വലയിലായി. പാലക്കാട് ആലത്തൂര്‍ പാടൂര്‍ നെയിത്തിയാം പറമ്പു വീട്ടില്‍ രഞ്ജിത്ത് ആണ് പിടിയിലായത്. ഫെയ്‌സ്ബുക്കിലൂടെ കടുത്ത പ്രണയത്തിലായ യുവതി ഇയാള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാട്‌സ് ആപ്പിലൂടെ നഗ്ന ഫോട്ടോകള്‍ കൈമാറിയിരുന്നു. ഈ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീക്ഷണി. യുവതിയെ ഭീക്ഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടു കളിലേയ്ക്ക് പണം നിക്ഷേപിച്ചു. യുവതിയുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പരുകളിലേയ്ക്ക് നഗ്ന ഫോട്ടോകള്‍ അയയ്ക്കുമെന്ന് ഭീക്ഷണി ഉയര്‍ത്തിയതോടെ യുവതി പണം നല്‍കാന്‍ തുടങ്ങുകയായിരുന്നു.