ആലപ്പുഴ: കായംകുളത്ത് പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനരയാക്കി. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ 67കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണമ്പള്ളി ഭാഗം കീരിക്കാട് തറമേല്‍ വീട്ടില്‍ ഹസ്സന്‍കുഞ്ഞിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്സന്‍കുഞ്ഞിന്റെ അയല്‍വാസിയായ കുട്ടിയെ കഴിഞ്ഞ 17-ാം തീയ്യതി പകല്‍ സമയം വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് വശീകരിച്ച് കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കായംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി, മക്കളായ കുഞ്ഞുമോന്‍, ഷെരീഫ് എന്നിവരുടെ സഹായത്തോടെ ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തതിന് മക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കായംകുളം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.