കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ട് ആദിവാസി പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം. കുട്ടികളെ ലോറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർമാരെ കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പത്താം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടമ്പുഴയിൽ നിന്ന് ചാലക്കുടിയിലെ ബന്ധുവിന്റെ വീട്ടിലെത്തി മടങ്ങവേ പ്രതികൾ ലോറിയിൽ കയറ്റുകയായിരുന്നു. യാത്രാ മധ്യേ പ്രതികള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. എതിർത്തപ്പോൾ കുട്ടികളെ വഴിയിലുപേക്ഷിച്ചു. പ്രതികളായ കോതമംഗലം കുന്നേക്കാട് സ്വദേശി കല്ലറയ്ക്കൽ ജോബി ഫ്രാൻസിസ്, കറുകടം സ്വദേശി മഞ്ഞക്കുടിയിൽ മഹേഷ് വിശ്വംഭരൻ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള വകുപ്പും, തട്ടിക്കൊണ്ട് പോവലും, എസ്എസി എസ്ടി നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ബിജുമോനാണ് കേസ് അന്വേഷിക്കുന്നത്.