കോഴിക്കോട്: കോഴിക്കോട് ഒരുകോടി രൂപയുടെ പഴയ നോട്ടുകള്‍ പിടികൂടി. കോഴിക്കോട് പിവിഎസ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് നോട്ടുകള്‍ പിടികൂടിയത്. ഒരാളെ പോലീസ് പിടികൂടി. മൂന്നുപേര്‍ ഓടി രക്ഷപെട്ടു. വടക്കാഞ്ചേരി സ്വദേശി സിറാജുദീന്‍ എന്നയാളില്‍ നിന്നാണ് 500, 1000 രൂപ നോട്ടുകള്‍ പിടികൂടിയത്. കോടികളുടെ ഇടപാടാണ് ഇയാള്‍ ഉദ്ദേശിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. ഓടി രക്ഷപ്പെട്ടവരില്‍ പ്രധാനി എറണാകുളം സ്വദേശിയായ കുഞ്ഞിമുഹമ്മദാണ്. തമിഴ്നാട് വഴിയാണ് ഈ പണം കോഴിക്കോട്ടെത്തിയത്. തമിഴ്നാട്ടില്‍ ഇത്തരം സംഘങ്ങള്‍ വളരെ സജീവമാണെന്നും മൊഴി ലഭിച്ചിട്ടുണ്ട്. കാറില്‍നിന്ന് പിടികൂടിയ പണം കസ്റ്റഡിയിലെടുത്ത് പുറത്തെത്തിക്കാന്‍ ടൗണ്‍ സി.ഐ. പി.എം. മനോജും സംഘവും സുരക്ഷ ഒരുക്കുകയും ചെയ്തു. ഡി.ആര്‍.ഐ. സംഘത്തില്‍ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശിവപ്രസാദ്, ഓഫീസര്‍മാരായ പി. ഹരിപ്രസാദ്, യു.എന്‍. അശോക്, കെ. സലീല്‍ എന്നിവരും ഉണ്ടായിരുന്നു. ചൊവ്വാഴ്ച കൊച്ചി സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ സിറാജുദ്ദീനെ പണത്തോടൊപ്പം ഹാജരാക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.