മംഗലുരു: ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി സംഘം തട്ടിയത് 14 ലക്ഷം രൂപ. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി നടന്ന ഇടപാടിലൂടെ ഒരു യുവതി ഉള്‍പ്പെടെ ഏഴംഗ സംഘമാണ് പണം തട്ടിയത്. എന്നാല്‍ വീണ്ടും സംഘം പണമാവശ്യപ്പെട്ടപ്പോള്‍ പോലീസില്‍ ഡോക്ടര്‍ പരാതി നല്‍കി. ഇതോടെ പോലീസ് ഈ സംഘത്തെക്കുടുക്കി. സംഭവത്തില്‍ മുന്‍ ഡോണായ മുത്തപ്പറായിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ സോമേശ്വറിലെ നാരായണ സാലിയാന്‍ എന്നയാളായിരുന്നു സംഘത്തിലെ നേതാവ്. നാരായണ സാലിയാനും ഉല്ലല്‍ സ്വദേശി മുഹമ്മദ് രഞ്ജിയും സാദിഖ് എന്നയാളും ഒരു യുവതിയുടെ സഹായത്തോടെയാണ് ഡോക്ടറെ കുടുക്കിയത്.
വന്‍ പണക്കാരനും മികച്ച പ്രെഫഷണലുമായ ഡോക്ടറെ നേരത്തേ തന്നെ അറിയാമെന്ന വ്യാജേനെ ഹൗസിംഗ് പ്‌ളോട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിനെന്ന രീതിയില്‍ രഞ്ജിയും കൂട്ടാളികളും വന്ന് ഡോക്ടറുമായി പരിചയപ്പെട്ടു.
പിന്നീട് മെയ് 3 ന് രാവിലെ 8.30 യ്ക്ക് രഞ്ജിയും സാദിഖും യുവതിയും കാദ്രിയിലെ ഒരു ഹോട്ടലില്‍ വെച്ച് ഡോക്ടറെ വീണ്ടും കാണുകയും ചായയ്ക്ക് ശേഷം ബെന്‍ഡോര്‍വെലിന് സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന തന്‍റെ കൂടെയുള്ള യുവതിയെ താമസ സ്ഥലത്ത് ഡ്രോപ്പ് ചെയ്യാമോയെന്ന് ചോദിക്കുകയും ചെയ്തു. ഡോക്ടര്‍ സമ്മതിക്കുകയും യുവതിയുമായി പോകുന്നതിനിടയില്‍ ഡോക്ടറുടെ കാര്‍ സെന്‍റ് ആഗ്നസ് കോളേജിന് സമീപത്ത് എത്തിയപ്പോള്‍ പോലീസ് വേഷത്തില്‍ എത്തിയ നാരായന്‍ സാലിയാനും മറ്റ് മൂന്ന് പേരും ചേര്‍ന്ന് ഡോക്ടറുടെ കാര്‍ തടയുകയും ഇരുവരേയും സോമേശ്വറിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
സോമേശ്വറിലെ ഒരു വീട്ടിലേക്ക് കൊണ്ടു വന്ന ശേഷം ഡോക്ടറെയും യുവതിയെയും നിര്‍ബ്ബന്ധിച്ച് വിവസ്ത്രരാക്കി പോസ് ചെയ്യിച്ച് ഫോട്ടോയെടുക്കുകയും ചെയ്തു. പിന്നീട് ചിത്രം ഇന്‍റര്‍നെറ്റിലും സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് ഡോക്ടറുടെ കയ്യില്‍ പണമില്ലായിരുന്നു. എന്നാല്‍ സംഘം ഡോക്ടറോട് 14 ലക്ഷം രൂപ റീയല്‍ ടൈം ഗ്രോസ് സെറ്റില്‍മെറ്റാക്കി കൈമാറുകയും ചെയ്തു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ ഫോമുമായി രഞ്ജി ബാങ്ക് സന്ദര്‍ശിക്കുകയും ബാങ്ക് ഈ പണം കുറ്റവാളികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. 25 ലക്ഷം കൂടി ആവശ്യപ്പെട്ട് സംഘം വീണ്ടും എത്തിയതോടെ ഡോക്ടര്‍ പോലീസിന്‍റെ സഹായം തേടാന്‍ തീരുമാനിക്കുകയായിരുന്നു. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ആയിരുന്നു ഇത്തവണ രഞ്ജിയുടെ ഭീഷണി. ഇതോടെയാണ് ഡോക്ടര്‍ പോലീസിനെ സമീപിക്കാന്‍ തീരുമാനമെടുത്തതും പരാതി നല്‍കിയതും.