ചെന്നൈ: തമിഴ്നാട്ടിലെ കോടമ്ബാക്കത്തെ കടയില്‍ നിന്ന് 45 കോടിയുടെ നിരോധിച്ച കറന്‍സി പിടികൂടി. സംഭവത്തില്‍ കടയുടമ ദണ്ഡപാണി ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്.
നിരോധിച്ച 500, 1000 രൂപ നോട്ടുകളാണു പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.