പയ്യന്നൂര്‍: പയ്യന്നൂലെ ആര്.എസ്.എസ് പ്രവര്ത്തകന് രാമന്തളി സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് പൊലീസ് പിടിയില്‍. രാമന്തളി സ്വദേശികളായ സത്യന്, ജിതിന് എന്നിവരണ് ഇന്ന് പുലര്‍ച്ചെ പൊലീസ് പിടിയിലായത്. ഇരുവരും ഒളിവിലായിരുന്നു. ഫോണ്‍ പിന്തുടര്ന്നാണ് പൊലീസ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇതുവരും കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഇതോടെ കേസില്‍ പൊലീസ് പിടയിലായവരുടെ എണ്ണം നാലായി. ആകെ ഏഴു പ്രതികളാണ് ഉള്ളത്. മുഖ്യപ്രതി അനൂപ് ഉള്‍പ്പെടെ മുന്നു പേര് കൂടി പൊലീസ് പിടിയിലാകാനുണ്ട്.